ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് വാഹനം തടയുകയും തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്‍ത ബിജെപി നേതാവിനെതിരെ കേസ്. ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരായ തൊഴിലാളികളെ ആക്രമിച്ച ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു അമ്പാടിക്ക് എതിരെയാണ് കേസ്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന തോട്ടം തൊഴിലാളികളെ വാഹനം തടഞ്ഞ് ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സംസ്‌ഥാനത്ത് പോളിംഗ് സമയം അവസാനിച്ചപ്പോൾ ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ പ്രകാരം 73.4 ശതമാനം പോളിംഗ് നടന്നുവെന്നാണ് വ്യക്‌തമാകുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 77.9 ശതമാനവുമാണ് ഇവിടുത്തെ പോളിംഗ്. 68.09 ശതമാനം പോളിങ്ങുള്ള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.
Read also: വിധിയെഴുത്ത് അവസാനിച്ചു; സംസ്‌ഥാനത്ത് 73 ശതമാനം കടന്ന് പോളിംഗ്