കണ്ണൂർ: വളപട്ടണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിവിധ കേസുകളിലായി പിടിച്ച അഞ്ചോളം വാഹനങ്ങളാണ് കത്തിയത്. ആരെങ്കിലും തീ കൊളുത്തിയതാണോ എന്ന സംശയത്തിലാണ് പോലീസ്. കാപ്പാ കേസിലെ പ്രതി ചാണ്ടി ഷമീം സംശയത്തിന്റെ മുനയിലാണ്.
ഷമീമിന്റെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പേരിൽ ഇയാൾ പോലീസ് സ്‌റ്റേഷനിൽ എത്തി ബഹളം വെക്കുകയും കയ്യേറ്റ ശ്രമം നടത്തുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചത്. തീ പടരാൻ മറ്റൊരു സാധ്യതയും ഇല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: തൃശൂരിലെ സദാചാര കൊലപാതകം; പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്