സൗദിയിൽ പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

By Desk Reporter, Malabar News
saudi-labour-law
Ajwa Travels

റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്‌ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ അനുമതി വേണ്ട എന്നതാണ് പ്രധാനപ്പെട്ട ഒരു ഭേദഗതി. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഹുറൂബ് ആയ കേസുകള്‍ നിലവിലുള്ള നിയമം അനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാസികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന തൊഴില്‍ നിയമ ഭേദഗതിയാണ് ഇന്ന് മുതല്‍ സൗദിയില്‍ പ്രാബല്യത്തില്‍ വന്നത്. സ്‌പോണ്‍സര്‍ സഹകരിച്ചില്ലെങ്കിലും വിദേശ തൊഴിലാളികള്‍ക്ക് സ്വന്തമായി എക്‌സിറ്റ് റീ-എന്‍ട്രിയടിച്ച് നാട്ടില്‍ പോകാം, ജോലി മാറാം, സ്‌പോണ്‍സര്‍ഷിപ്പ് മാറാം, ഫൈനല്‍ എക്‌സിറ്റില്‍ സൗദിയില്‍ നിന്നും മടങ്ങാം.

അശ്ബീർ, ഖീവ എന്നീ ഓണ്‍ലൈന്‍ പ്ളാറ്റ് ‌ഫോമുകള്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭിക്കുക. എന്നാല്‍ തൊഴില്‍ കരാര്‍ കാലാവധിക്കുള്ളില്‍ ജോലിയില്‍ നിന്നു മാറിയാല്‍ തൊഴിലാളി തൊഴിലുടമക്ക് നഷ്‌ടപരിഹാരം നല്‍കേണ്ടി വരും. 90 ദിവസം മുമ്പ് നോട്ടീസ് നല്‍കി വേണം കരാര്‍ കാലാവധിക്കുള്ളില്‍ ജോലി മാറാന്‍. കരാര്‍ കാലാവധിക്കുള്ളില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടാല്‍ തൊഴിലുടമ തൊഴിലാളിക്ക് നഷ്‌ടപരിഹാരം നാല്‍കേണ്ടി വരും.

അവധിക്കോ, അത്യാവശ്യത്തിനോ നാട്ടില്‍ പോകാനും, താൽപര്യല്ലാത്ത ജോലി ഒഴിവാക്കാനുമെല്ലാം പ്രവാസികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ അനുമതി വേണ്ട. എന്നാല്‍ വീട്ടു വേലക്കാരും, ഹൗസ് ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിയമം ബാധകമല്ല. ഇവര്‍ക്കായുള്ള നിയമ ഭേദഗതി പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്.

Read Also: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അഭ്യർഥിക്കും; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE