വയനാട് കാപ്പംകൊല്ലിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു

By Staff Reporter, Malabar News
kappamkolli wayanad wild elephant threat

വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനശല്ല്യത്തിൽ പൊറുതിമുട്ടി കർഷകർ. പുഴമൂല, ആനക്കാട്, ഇരുപത്തിരണ്ട് തുടങ്ങിയ ഭാഗങ്ങളിൽ മാസങ്ങളായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുഴമൂല ക്ഷേത്രത്തിന് സമീപത്താണ് കാട്ടാനകൾ ഇറങ്ങിയത്. പ്രദേശത്ത് വ്യാപക നാശനഷ്‌ടങ്ങളാണ് ഇവ വരുത്തിവച്ചത്.

നടുവത്ത് ശ്രീനിവാസൻ, കനകലത, കുന്നുംപുറത്ത് മോഹനൻ എന്നിവരുടെ കൃഷിയിടത്തിൽ കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. അഞ്ഞൂറോളം നേന്ത്രവാഴകളും നശിച്ചു. ഭീതിയോടെയാണ് ഈ പ്രദേശത്തുള്ളവർ കഴിയുന്നത്‌. കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

Read Also: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; പ്രതികരണവുമായി എകെ ശശീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE