കോവിഡ് ഇന്ത്യ; 14,146 രോഗബാധ, കേരളത്തിൽ 7,955 കേസുകൾ

By News Bureau, Malabar News
Covid india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത്‌ 14,146 പുതിയ കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,40,67,719 ആയി.

കഴിഞ്ഞ 24 മണിക്കൂറിടെ 19,788 പേർ രോഗമുക്‌തി നേടിയപ്പോൾ 144 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,34,19,749 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം ആകെ മരണസംഖ്യ 4,52,124 ആണ്.

നിലവിൽ 1,95,846 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,955 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 79,722 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രോഗമുക്‌തി നേടിയവർ 11,769 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 57 പേർക്കുമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുന്നു. ഇതുവരെ 97,65,89,540 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌. ഇതിൽ 41,20,772 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിതരണം ചെയ്‌തതാണ്‌.

Most Read: ന്യൂനമർദത്തിന്റെ ശക്‌തി കുറയുന്നു; ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE