ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനമാണ്.
2,30,814 പേരാണ് ഒരു ദിവസത്തിനിടെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 1059 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,01,114 ആയി.
നിലവിൽ 13,31,648 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 38,684 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 1,20,492 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രോഗമുക്‌തി നേടിയവർ 41,037 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 28 പേർക്കുമാണ്.
അതേസമയം രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂർണമായും നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. നിലവിൽ റിപ്പോർട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,68,98,17,199 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
Most Read: കാറില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ മാറ്റംവരുത്തി ഡെൽഹി