ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. 319,435 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ആശങ്കയായി കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 2767 പേരാണ്.
തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലായത്. മരണനിരക്ക് 3000ത്തിലേക്ക് നീങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ 17,625,735 ആണ്. ആകെ മരണങ്ങൾ 197,880 ആണ്. 14,545,342 പേർ ഇതുവരെ രോഗമുക്‌തരായി.
അതേസമയം വീട്ടിൽ നിൽക്കുമ്പോഴും മാസ്‌ക് ധരിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ നിർദേശിച്ചത്. കേരളമുൾപ്പടെ 8 സംസ്‌ഥാനങ്ങളിലെ സ്‌ഥിതി ആശങ്കാജനകമെന്നും കേന്ദ്രം പറയുന്നു.
Read Also: ഡെൽഹി ഹൈക്കോടതി ജഡ്‌ജിമാർക്ക് കോവിഡ് ചികിൽസ ഫൈവ് സ്‌റ്റാർ ഹോട്ടലിൽ