ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട് ചെയ്‌തു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ റിപ്പോർട് ചെയ്യുന്നത്. പ്രതിദിന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനം. കഴിഞ്ഞ ദിവസം 2123 മരണങ്ങളും റിപ്പോർട് ചെയ്‌തു.
1,82,282 പേർ കൂടി രോഗമുക്‌തരായി. നിലവിൽ 13,03,702 പേരാണ് ചികിൽസയിലുള്ളത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,89,96,473 ആയി. ആകെ മരണം 3,51,309. ഇതുവരെ 2,73,41,462 പേരാണ് രോഗമുക്‌തരായത്. കഴിഞ്ഞ ദിവസം 18,73,485 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച ആകെ സാംപിളുകളുടെ എണ്ണം 36,82,07,596 ആണ്. രാജ്യത്ത് ഇതുവരെ 23,61,98,726 പേർക്ക് കോവിഡ് വാക്‌സിൻ നൽകി.
Must Read: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു