ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായകം; എതിരാളി സ്‌കോട്ട്ലൻഡ്

By Staff Reporter, Malabar News
india-vs-scotland
Ajwa Travels

ദുബായ്: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലനിൽപ്പ് തീരുമാനിക്കുന്ന നിർണായക ദിവസം. വെള്ളിയാഴ്‌ച ദുബായിൽ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെ നേരിടുമ്പോൾ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്‌ക്ക് മറ്റൊരു വലിയ വിജയം നേടുകയെന്നത് മാത്രമാണ് ലക്ഷ്യം. ഫലം മറിച്ചാണെങ്കിൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലെ ഒരു കറുത്ത അധ്യായമായി ടൂർണമെന്റ് അടയാളപ്പെടുത്തും.

ബുധനാഴ്‌ച അഫ്‌ഗാനിസ്‌ഥാനെ 66 റൺസിന് തോൽപ്പിച്ച ഇന്ത്യ സ്‌കോട്ട്ലൻഡിനെതിരെ വലിയ മാർജിനിലുള്ള വിജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മൽസരത്തിൽ ചിരവൈരികളായ പാക്കിസ്‌ഥാനോടും, അടുത്ത കളിയിൽ ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യക്ക് ടൂർണമെന്റിൽ നിലനിൽക്കാൻ ജയം മാത്രം മതിയാവില്ല, ന്യൂസിലൻഡിന്റെ തോൽവിയും ഉറപ്പാക്കേണ്ടി വരും. അഫ്‌ഗാനെ തകർത്ത അന്തിമ ഇലവനിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവാൻ ഇടയില്ലെന്നാണ് സൂചന.

Read Also: ‘ചലച്ചിത്രം’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു; സിനിമക്ക് ഗിന്നസ് റെക്കോർഡ്‌ പരിഗണന!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE