ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി ഇന്ത്യയിലേത്; റിപ്പോർട്

ആഗോള വാഹന വിപണിയിൽ 2021ൽ ചൈന 26.27 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്‌ഥാനത്തും 4.44 ദശലക്ഷം യൂണിറ്റുകളുമായി ജപ്പാൻ മൂന്നാം സ്‌ഥാനത്തും എത്തിയിരുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യയുടെ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌

By Trainee Reporter, Malabar News
India is the third largest auto market in the world; Report
Representational Image
Ajwa Travels

ന്യൂഡെൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി എന്ന നേട്ടവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ കണക്ക് അനുസരിച്ചു, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഡെലിവറി ചെയ്യപ്പെട്ടതായി റിപ്പോർട് ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പന മൊത്തം 4.25 ദശലക്ഷം യൂണിറ്റിലെത്തി. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ നാലാം പദത്തിലെ വിൽപ്പന കണക്കുകൾ കൂടി പുറത്തു വരുന്നതോടെ ഇന്ത്യയിലെ വാഹന വിൽപ്പനയുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോർട്. ടാറ്റ മോട്ടേഴ്‌സും മറ്റ് വാഹന നിർമാതാക്കളും അവരുടെ വർഷാവസാന ഫലങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആഗോള വാഹന വിപണിയിൽ 2021ൽ ചൈന 26.27 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്‌ഥാനത്തും 4.44 ദശലക്ഷം യൂണിറ്റുകളുമായി ജപ്പാൻ മൂന്നാം സ്‌ഥാനത്തും എത്തിയിരുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യയുടെ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

2018ൽ ഏകദേശം 4.4 ദശലക്ഷം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, 2019ൽ ഇതിൽ അൽപ്പം കുറവ് വന്നു. ബാങ്ക് ഇതര മേഖലയെ ബാധിച്ച വായ്‌പാ പ്രതിസന്ധിയെ തുടർന്ന് നാല് ദശലക്ഷം യൂണിറ്റിൽ താഴെയായി 2019ലെ വിൽപ്പന. 2020ൽ കോവിഡ് മഹാമാരി കാരണം ലോക്ക്‌ഡൗൺ ആരംഭിച്ചപ്പോൾ വാഹന വിൽപ്പന മൂന്ന് ദശലക്ഷം യൂണിറ്റിന് താഴെയായി കുറഞ്ഞു.

എന്നാൽ, 2021ൽ വിൽപ്പന വീണ്ടും ഉയർന്ന് നാല് ദശലക്ഷം യൂണിറ്റിലേക്ക് എത്തി. ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പടെയുള്ള ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റതിൽ ഭൂരിഭാഗവും. മാരുതി സുസുക്കിയ്‌ക്കൊപ്പം ടാറ്റ മോട്ടേഴ്‌സും മറ്റ് ഇന്ത്യൻ വാഹന നിർമാതാക്കളും കഴിഞ്ഞ വർഷം വിൽപ്പന വളർച്ച കൈവരിച്ചു.

Most Read: ഓറിയോ ബിസ്‌ക്കറ്റ് ഹലാൽ എന്ന് വ്യാജപ്രചരണം; വിശദീകരണവുമായി യുഎഇ അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE