കോവിഡിന്റെ മൂര്‍ധന്യാവസ്‌ഥ രാജ്യം സെപ്‌തംബറില്‍ തന്നെ മറികടന്നിട്ടുണ്ടാകാം; കേന്ദ്ര ധനമന്ത്രാലയം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: സെപ്‌തംബറില്‍ തന്നെ കോവിഡ്-19 ന്റെ മൂര്‍ധന്യാവസ്‌ഥ ഇന്ത്യ പിന്നിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മന്ത്രാലയം വ്യക്തമാക്കിയത്.

സെപ്‌തംബര്‍ 17 മുതല്‍ 30 വരെയുള്ള 14 ദിവസത്തെ കാലയളവില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 93,000 ല്‍ നിന്ന് 83,000 ആയി കുറഞ്ഞതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. കൂടാതെ കോവിഡ് പരിശോധന കണക്ക് 1,15,000 ല്‍ നിന്ന് 1,24,000 ആയി വര്‍ധിച്ചതായും മന്ത്രാലയം പറഞ്ഞു. അതേസമയം പോസിറ്റീവ് നിരക്ക് കുറയുന്നുണ്ടെങ്കിലും കോവിഡ് പൂര്‍ണമായും മാറിയിട്ടില്ലെന്നും സാമൂഹികാകലം പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

അതോടൊപ്പം നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്നും പ്രതിസന്ധി മറികടക്കാന്‍ സഹായകമായ രീതിയില്‍ സാമ്പത്തിക പ്രക്രിയകള്‍ ഉത്തേജിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിലവില്‍ വിവിധ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ നിരക്കിനേക്കാള്‍ മെച്ചപ്പെട്ട നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ലോകത്തില്‍ തന്നെ ദിനംപ്രതി ഏറ്റവുമധികം കോവിഡ് പരിശോധന നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പരിശോധന വര്‍ധിപ്പിച്ചത് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സഹായിച്ചതായും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പരിശോധനാ ലാബുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂറിനിടെ 74,442 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്‌ച 66 ലക്ഷം ആയിരിക്കുകയാണ്. കൂടാതെ 903 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതുവരെ രാജ്യത്ത് 1,02,685 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം ഇന്ത്യയില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന ഞായറാഴ്‌ച ആറ് മടങ്ങായി വര്‍ധിപ്പിച്ചിരുന്നു.

Read Also: വയനാട് തുരങ്കപാത; മുഖ്യമന്ത്രി നിര്‍മ്മാണ ഉല്‍ഘാടനം നിര്‍വഹിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE