ഊര്‍ജ സംരക്ഷണം; ഇന്ത്യ പ്രതിവര്‍ഷം ലാഭിക്കുന്നത് 24,000 കോടി രൂപയെന്ന് പ്രധാനമന്ത്രി

By Staff Reporter, Malabar News
narendra modi image_malabar news
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ഡെല്‍ഹി: സ്വയംപര്യാപ്‌തമായ ഇന്ത്യക്ക് ലോക സമ്പദ് വ്യവസ്‌ഥയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനര്‍ജി ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി ഊര്‍ജത്തിന്റെ ആവശ്യം മൂന്നിലൊന്നായി കുറച്ചു. കൂടാതെ ഇത് നിക്ഷേപ സംബന്ധമായ തീരുമാനത്തെയും ബാധിച്ചു.

എന്നാല്‍ വരും വര്‍ഷങ്ങളില്‍ ലോകത്തെ ഊര്‍ജ ആവശ്യം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഊര്‍ജ ഉപയോഗം വര്‍ധിക്കാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also: കോവിഡ് 19; നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം

ഇന്ത്യയില്‍ 11 ബില്യണ്‍ (1100 കോടി) എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകളാണ് സ്‌ഥാപിച്ചത്. ഇതിലൂടെ 60 ബില്യണ്‍ (6000 കോടി) യൂണിറ്റ് ഊര്‍ജമാണ് രാജ്യത്തിന് ലഭിക്കാന്‍ സാധിച്ചതെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്‌ഥാപിച്ചതിലൂടെ പ്രതിവര്‍ഷം 24,000 കോടിരൂപ ലാഭിക്കാന്‍ ഇന്ത്യക്ക് കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE