ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 ഇന്ന്; സഞ്‌ജു ഇറങ്ങാൻ സാധ്യത

By Staff Reporter, Malabar News
indian-cricket-team
Ajwa Travels

ന്യൂഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകൾ തൂത്തു വാരിയതിന്റെ ആവേശമടങ്ങും മു‍ൻപേ ഇന്ത്യൻ യുവനിര ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് രാത്രി 7 മുതൽ ലക്‌നൗവിലെ അടൽ ബിഹാരി വാജ്പേയി സ്‌റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടി-20 റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്ത്‌ നിൽക്കുന്ന ഇന്ത്യയ്‌ക്ക് ലങ്കയുമായുള്ള പരമ്പര പരീക്ഷണങ്ങൾ നടത്താനുള്ളതാണ്. ഒക്‌ടോബറിൽ നടക്കുന്ന ടി-20 ലോകകപ്പിനുള്ള സംഘത്തെ മിനുക്കിയെടുക്കുന്നതിനുള്ള അവസരമാണ്. ഇവിടെ നടന്ന നാലു അന്താരാഷ്‌ട്ര മൽസരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌തവർ അനായാസ ജയം നേടിയിട്ടുണ്ട്.

അതേസമയം, ലക്‌നൗവിൽ ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളത് ഒരേയൊരു ടി-20 മൽസരം മാത്രമാണ്. അന്ന് രോഹിത് ശർമയുടെ സെഞ്ചുറി മികവിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്‌ജു സാംസൺ ഇന്ന് ടീമിൽ ഇടം നേടിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

Read Also: ആക്രമണത്തിനിടെ ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനം; വിമർശിച്ച് യുഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE