ഇന്ത്യ-യുഎഇ വിമാന സർവീസ് ജൂലൈ 7 മുതൽ തുടങ്ങാനാകുമെന്ന് പ്രതീക്ഷ; എമിറേറ്റ്സ് എയർലൈൻ

By Team Member, Malabar News
Emirates Airline From India-UAE
Ajwa Travels

അബുദാബി : ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 7ആം തീയതി മുതൽ പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻ. യാത്രക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് എയർലൈൻ അധികൃതർ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയിലേക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയെങ്കിലും, വിമാന സർവീസുകൾ ആരംഭിക്കുന്നതിൽ അനിശ്‌ചിതത്വം തുടരുകയാണ്. കൃത്യമായ യാത്രാ നിബന്ധനകളും, അനുമതികളും സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്തിറക്കാത്തത് മൂലമാണ് വിമാന സർവീസുകൾ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നത്.

യാത്ര സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ സർക്കാർ പുറത്തിറക്കുമെന്നും, തുടർന്ന് ജൂലൈ 7ആം തീയതി മുതൽ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അധികൃതർ വ്യക്‌തമാക്കി. കൂടാതെ യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് തങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാനും അധികൃതർ നിർദ്ദേശം നൽകി.

Read also : വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE