ബാങ്കോക്കിൽ നടന്ന കുട്ടികളുടെ രാജ്യാന്തര ഫാഷൻ ഷോ മൽസരത്തിൽ തിളങ്ങി മലയാളിയായ ഈ ചുണക്കുട്ടി. ആലപ്പുഴ വളവനാട് സ്വദേശി അപ്പുണ്ണിയാണ് ബാങ്കോക്കിൽ നടന്ന ‘ജൂനിയർ മോഡൽ ഇന്റർനാഷണലിൽ’ ഇന്ത്യയെ പ്രതിനിധീകരിച്ചു മൽസരിച്ചത്. മൽസരത്തിൽ മൂന്നാം സ്‌ഥാനം നേടി അപ്പുണ്ണി ഫാഷൻ ലോകം കീഴടക്കി.
ആറുമുതൽ എട്ടുവയസുവരെയുള്ള വിഭാഗത്തിലാണ് ഏഴ് വയസുകാരനായ അപ്പുണ്ണി തിളക്കമാർന്ന വിജയം നേടി ഇന്ത്യക്കും ഒപ്പം കേരളത്തിനും അഭിമാനമായത്. ഫിലിപ്പൈൻസുകാരനൊപ്പമാണ് അപ്പുണ്ണി മൂന്നാം സ്‌ഥാനം പങ്കിട്ടത്. ഭാരതാംബയ്‌ക്ക് നൽകുന്ന സ്വാതന്ത്ര്യദിന സമ്മാനമാണ് ഈ സെക്കൻഡ് റണ്ണറപ്പെന്ന് അപ്പുണ്ണി പറഞ്ഞു.
വളവനാട് വിജയ നിവാസിൽ കണ്ണനുണ്ണിയുടെയും അനുവിന്റെയും മകനാണ് അപ്പുണ്ണി. മിമിക്രിയും ഡാൻസും ചേർന്ന മിഡാ ഷോയുമായി അപ്പുണ്ണി ഫൈനലിലെ ടാലന്റ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അഭിമുഖം, ഇന്റർനാഷണൽ കോസ്‌റ്റ്യൂം സ്യൂട്ട് വിഭാഗം, റാമ്പ് വാക്ക് മൽസരങ്ങൾ എന്നിവയാണ് ഫൈനലിൽ നടന്നത്.
മോഡലായും ടിവി കോമഡി ഷോകളിലെ അഭിനേതാവുമായ അപ്പുണി നാലുവയസുമുതൽ മിമിക്രി രംഗത്തുണ്ട്. അച്ഛൻ കണ്ണനുണ്ണിയാണ് ഗുരു. പട്ടണക്കാട് സെയിന്റ് ജോസഫ് പബ്ളിക് സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥിയാണ്. നാഷണൽ കോസ്‌റ്റ്യൂം റൗണ്ടിൽ നോർത്ത് ഇന്ത്യൻ ട്രഡീഷണൽ ഔട്ട്ഫിറ്റിൽ ലോക പരിസ്‌ഥിതിദിന സന്ദേശം പകരുന്ന ചിത്രമാണ് അപ്പുണ്ണി പ്രതിനിധാനം ചെയ്‌തത്.
ഒരു വസ്ത്രത്തിന് പുറകുവശം ഭൂമിയെ പുനഃസ്‌ഥാപിക്കുക എന്ന 2024ലെ പരിസ്‌ഥിതിദിന സന്ദേശവും എഴുതി. സ്യൂട്ട് റൗണ്ടിലും അപ്പുണ്ണി മികച്ച പ്രകടനം കാഴ്‌ചവെച്ചു. പിങ്ക് സ്യൂട്ടിൽ വർണ കല്ലുകൾ പതിപ്പിച്ചു മോഡിയായാണ് അപ്പുണ്ണി റാമ്പിൽ എത്തിയത്. മികച്ച ഒരു മോഡലും അഭിനേതാവും ആകണമെന്നാണ് അപ്പുണ്ണിയുടെ ആഗ്രഹം.
Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം