നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ വീണ്ടും രജിസ്​റ്റർ ചെയ്യണം

By Trainee Reporter, Malabar News
Representational image
Ajwa Travels

കുവൈത്ത്: നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്‌റ്റർ ചെയ്യണമെന്നും എംബസി അധികൃതർ അറിയിച്ചു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് പോകാനായി രജിസ്‌റ്റർ ചെയ്‌ത പല പ്രവാസികളും യാത്ര ചെയ്‌തിട്ടില്ല. ഇതേ തുടർന്നാണ് നാട്ടിൽ പോകാൻ ഒരുങ്ങുന്നവരുടെ കൃത്യമായ കണക്ക് ലഭ്യമാക്കാൻ എംബസി പുതിയ രജിസ്‌ട്രേഷൻ ആരംഭിച്ചത്.

അടുത്ത ദിവസങ്ങളിൽ റീപാട്രിയേഷൻ വിമാനങ്ങളിൽ യാത്ര പുറപ്പെടാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ എംബസി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ പേരും അനുബന്ധ വിവരങ്ങളും നൽകണമെന്ന് അധികൃതർ അറിയിച്ചു. പേര്, ഇമെയിൽ വിവരങ്ങൾ, കുവൈത്തിലെ ഫോൺ നമ്പർ, വന്ദേ ഭാരത് മിഷനിൽ നേരത്തെ രജിസ്‌റ്റർ ചെയ്‌ത നമ്പർ, വിസ സ്‌റ്റാറ്റസ്, ഇന്ത്യയിലെ സംസ്‌ഥാനം, അടുത്തുള്ള വിമാനത്താവളം എന്നീ വിവരങ്ങളാണ് വെബ്‌സൈറ്റിൽ നൽകേണ്ടത്. രജിസ്‌ട്രേഷൻ നവംബർ 5നുള്ളിൽ പൂർത്തിയാക്കണം.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി നേരത്തെ നടത്തിയ രജിസ്ട്രേഷന് പകരമല്ല പുതിയ രജിസ്‌ട്രേഷനെന്നും ഇപ്പോഴത്തെ സ്‌ഥിതിഗതികൾ അറിയാൻ നിശ്‌ചിത കാലത്തേക്ക് നടത്തുന്ന വിവര ശേഖരണം മാത്രമാണിതെന്നും എംബസി വ്യക്‌തമാക്കി.

Read also: എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE