ഐപിഎൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം

By Staff Reporter, Malabar News
rohit-sharma-ms-dhoni
Ajwa Travels

മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. വൈകീട്ട് ഏഴരയ്‌ക്ക് മുംബൈയിലാണ് മൽസരം. ഇന്ന് തോറ്റാല്‍ പ്ളേ ഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ അതികായരാണെങ്കിലും മുംബൈയും ചെന്നൈയും മറക്കാനാഗ്രഹിക്കുന്ന സീസണ്‍ ആണിത്.

മുംബൈ പത്തും ചെന്നൈ ഒൻപതും സ്‌ഥാനങ്ങളിൽ നില്‍ക്കുന്നു. പതിനൊന്നിൽ ഒൻപതും തോറ്റ മുംബൈയുടെ പ്ളേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചു. ഏഴ് കളി തോറ്റ ചെന്നൈയും അവസാന നാലിലെത്താനുള്ള സാധ്യത വളരെക്കുറവ്. മുംബൈയോട് തോറ്റാൽ ചെന്നൈയുടെ നേരിയ സാധ്യതയും അവസാനിക്കും.

മുംബൈയും ചെന്നൈയും നേർക്കുനേർ വരുന്ന മുപ്പത്തിനാലാമത്തെ മൽസരമാണിത്. മുംബൈ പത്തൊൻപത് കളിയിലും ചെന്നൈ പതിനാല് കളിയിലും ജയിച്ചു. 219 റൺസാണ് മുംബൈയുടെ ഉയർന്ന സ്‌കോർ. 218 റൺസ് ചെന്നൈയുടെ ഉയർന്ന സ്‌കോറും. 79 റൺസാണ് ചെന്നൈയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ. 136 റൺസ് മുംബൈയുടെ കുറഞ്ഞ സ്‌കോറും. കഴിഞ്ഞ സീസണിൽ ഇരുടീമും ഓരോ മൽസരത്തിൽ ജയിച്ചു.

Read Also: ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE