കളിച്ചുകയറി രാജസ്‌ഥാൻ; പോരാടിത്തോറ്റ് പഞ്ചാബും

By Desk Reporter, Malabar News
Sanju Samson
സഞ്ജു സാംസൺ
Ajwa Travels

ഷാര്‍ജ: ഐപിഎല്ലിലെ രണ്ട് പുലികൾ; രാജസ്‌ഥാൻ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജയില്‍ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ടു ടീമും കട്ടക്ക് മാറ്റുരച്ചു. ഈ സീസണിലെ ആരാധക തൃപ്‍തി നേടിയ കളിയാണ് ഇന്ന് നടന്നത്. ആകാംക്ഷയുടെ അവസാനം രാജസ്‌ഥാൻ റോയല്‍സിന് രാജകീയ ജയം.

രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ പഞ്ചാബ് 223 എന്ന കൂറ്റൻ സ്‌കോര്‍ പടുത്തുയർത്തിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്‌ഥാൻ റോയൽസ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ പഞ്ചാബിനെ മറികടന്നു. ഒപ്പം, ഐപിഎല്ലിൽ 100 സിക്‌സുകൾ സ്വന്തമാക്കുന്ന താരം എന്ന കീർത്തി സഞ്ജു സാംസൺ സ്വന്തമാക്കി.

42 ബോളിൽ 85 റൺസാണ് ഇന്ന് സഞ്ജു നേടിയത്. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ഈ സീസണിലെ ശ്രദ്ധാകേന്ദ്രം ഞാനായിരിക്കണം എന്ന കാര്യത്തിൽ അടിവരയിടുന്ന കളിയായിരുന്നു മലയാളി താരം സഞ്ജു സാംസൺ ഇന്നും നടത്തിയത്.

സഞ്ജു സാംസന്റെ 100 സിക്‌സിലേക്കുള്ള ജൈത്രയാത്ര; 2013 – ൽ 5 സിക്‌സ്, 2014 ൽ 17 സിക്‌സ്, 2015 ൽ 8 സിക്‌സ്, 2016 ൽ 8 സിക്‌സ്, 2017 ൽ 19 സിക്‌സ്, 2018 ൽ 19 സിക്‌സ്, 2019 ൽ 13 സിക്‌സ്, 2020-ലെ ആദ്യ മൽസരത്തിൽ ഒൻപതും ഇന്ന് 7 സിക്‌സും; ആകെ 100 സിക്‌സുകൾ. സഞ്ജു ഈ സിസണിലെ തുടർച്ചയായ രണ്ടാം അർധ സെ‍ഞ്ചുറിയും ഇന്ന് നേടി. മറ്റൊരാൾകൂടി ഇന്ന് 7 സിക്‌സറുകൾ നേടി; പഞ്ചാബിന്റെ മായങ്ക് അഗര്‍വാള്‍ 50 ബോളില്‍ നിന്ന് 106 റണ്‍സെടുത്തപ്പോൾ അതിൽ ഏഴ് സിക്‌സറുകളും പത്ത് ഫോറുകളും ഉൾപ്പെടുന്നു.

നാലു വിക്കറ്റിനാണ് രാജസ്‌ഥാന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിർത്തിയാണ് രാജസ്‌ഥാൻ മറികടന്നത്. മലയാളി താരം സഞ്ജു സാംസൺ, ക്യാപ്റ്റൻ വേഷത്തിലുള്ള സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് രാജസ്‌ഥാൻ റോയൽസിനെ ജയിപ്പിച്ചുകയറ്റിയ യഥാർഥ ശിൽപികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE