കൊമ്പൻമാരെ സമനിലയിൽ തളച്ച് ബെംഗളൂരു

By News Desk, Malabar News
ISL 2020
Ajwa Travels

ഫത്തോര്‍ഡ: ഐഎസ്എൽ 2020ലെ കേരള ബ്ളാസ്‌റ്റേഴ്‌സ് എഫ്‌സി-ബെംഗളൂരു എഫ്‌സി പോരാട്ടം സമനിലയിൽ അവസാനിച്ചു. 28ആം മിനിറ്റിൽ സെലിറ്റൺ സിൽവയാണ് ബെംഗളൂരുവിന് സമനില ഗോൾ നേടിക്കൊടുത്തത്. ബ്ളാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ലാൽറുവത്താരയുടെ പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത സിൽവ എളുപ്പത്തിൽ പന്ത് വലയിലെത്തിച്ചു.

17ആം മിനിറ്റിൽ മലയാളി താരം കെ.പി.രാഹുലാണ് ബ്ളാസ്‌റ്റേഴ്‌സിന് വേണ്ടി സ്കോർ ചെയ്‌തത്‌. ഹൂപ്പറുടെ മികച്ച പാസിൽൽ നിന്നാണ് രാഹുൽ ഗോൾ നേടിയത്. കൗണ്ടർ അറ്റാക്കിലൂടെ പിറന്ന ഗോൾ രാഹുലിന്റെ ഈ സീസണിലെ ആദ്യത്തേതാണ്.

Also Read: അവര്‍ കര്‍ഷകരല്ല എങ്കിൽ ചര്‍ച്ചക്ക് വിളിക്കുന്നത് എന്തിന്;  ചിദംബരം

ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ടീമിൽ നാല് മാറ്റങ്ങൾ വരുത്തിയപ്പോൾ ബെംഗളൂരു രണ്ട് മാറ്റങ്ങളാണ് കൊണ്ടുവന്നത്. സീസണിൽ ഇതുവരെ വിജയം നേടാതിരുന്ന ബ്ളാസ്‌റ്റേഴ്‌സിന്റെ ജീവൻമരണ പോരാട്ടമായിരുന്നു ഇന്ന്. 4 മൽസരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് സമനിലയും രണ്ട് തോല്‍വികളുമാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. വെറും രണ്ട് പോയന്റ് മാത്രമുള്ള ടീം പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്‌ഥാനത്താണ്. അവസാന മൽസരത്തില്‍ ഗോവയോട് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോറ്റതിന് ശേഷം കളിക്കളത്തിലിറങ്ങിയ മഞ്ഞപ്പടയെ ഇന്നും ഭാഗ്യം തുണച്ചില്ല.

മറുവശത്ത്, സീസണിൽ ഒരു തോൽവി പോലും വഴങ്ങാതെയാണ് സുനിൽ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്‌സി ഇന്നിറങ്ങിയത്. 4 മൽസരങ്ങളില്‍ നിന്നും ഒരു ജയവും 3 സമനിലയുമുള്ള ബെംഗളൂരു പട്ടികയില്‍ അഞ്ചാമതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE