ഐഎസ്എൽ; ശക്‌തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈ എടികെയെ നേരിടും

By Staff Reporter, Malabar News
atk-vs-mumbai
Ajwa Travels

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ളാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് മുൻ കിരീട ജേതാക്കളായ എടികെ മോഹൻബഗാന് എതിരെ ഇറങ്ങുന്നു. സീസണിന്റെ തുടക്കത്തിൽ മിന്നുംഫോം പ്രകടിപ്പിച്ച മുംബൈ ഇടയ്‌ക്ക് പിന്നിലേക്ക് പോയിരുന്നു.

ഇതിൽ നിന്നും മടങ്ങി വരവാണ് ഇന്നത്തെ മൽസരത്തിൽ ടീം ലക്ഷ്യമിടുന്നത്. ഇന്ന് ജയം നേടിയാൽ മുന്നോട്ടുള്ള പ്രയാണത്തിൽ മുംബൈക്ക് അത് വലിയ പ്രതീക്ഷ നൽകുന്ന ഘടകമാവും. കഴിഞ്ഞ ആറ് കളികളിൽ ഒന്നിൽ പോലും ടീമിന് ജയിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം, എടികെ മോഹൻബഗാൻ ആവട്ടെ കിരീട വഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ കളിയിൽ ടീമിനായി ഹാട്രിക് സ്വന്തമാക്കിയ യുവതാരം നസിരിയിലാണ് എല്ലാവരുടെയും ശ്രദ്ധ. പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്‌ഥാനത്താണ് എടികെ ഉള്ളത്.

പ്ളേ ഓഫിലേക്ക് കടക്കാൻ ഇനിയുള്ള മൽസരങ്ങൾ ജയിക്കുകയാണ് ഏക വഴി. മുംബൈ പോയിന്റ് പട്ടികയിൽ ആറാമതാണ് നിലവിൽ. മികച്ചൊരു പോരാട്ടം തന്നെ ഇന്ന് കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read Also: ഇന്ത്യൻ വിപണിയെ കുറിച്ച് ഗൂഗിൾ ആഴത്തിൽ ചിന്തിക്കുന്നു; സുന്ദർ പിച്ചൈ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE