ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് നിർണായകം; എതിരാളി മുംബൈ

By News Bureau, Malabar News
Ajwa Travels

മുംബൈ: ഐഎസ്എല്ലിൽ നിർണായക മൽസരത്തിൽ ഇന്ന് കേരളാ ബ്ളാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. പ്ളേഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോറ്റാൽ ഐഎസ്എല്‍ എട്ടാം സീസണില്‍ സെമി കാണാതെ ബ്ളാസ്‌റ്റേഴ്‌സ് പുറത്താവും. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ളാസ്‌റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക.

18 മൽസരങ്ങൾ വീതം കളിച്ച മുബൈയും ബ്ളാസ്‌റ്റേഴ്‌സും പോയിന്റ് പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്‌ഥാനങ്ങളിലാണുള്ളത്. ഇന്നത്തെ മൽസരത്തില്‍ ജയിച്ചാൽ 33 പോയിന്റുമായി ബ്ളാസ്‌റ്റേഴ്‌സിന് നാലാം സ്‌ഥാനത്തേക്ക് കയറാം.

കഴിഞ്ഞ മൽസരത്തിൽ ചെന്നെയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തതിന്റെ ആത്‌മവിശ്വാസത്തിലാണ് ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളിക്കാനിറങ്ങുക. മുംബൈയാകട്ടെ കഴിഞ്ഞ മൽസരത്തിൽ ഗോവയെ തകർത്തതിന്റെ ആത്‌മവിശ്വാസത്തിലുമാണ്.

അതേസമയം ബ്ളാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ കുന്തമുന ഹർമൻ ജോത് ഖബ്രക്ക് ഇനിയുള്ള രണ്ട് മൽസരങ്ങൾ കളിക്കാനാവാത്തത് ടീമിന് തിരിച്ചടിയാവും. ഹൈദരാബാദ് എഫ്‌സിക്കെതിരരായ മൽസരത്തിൽ എതിർ താരത്തെ മുട്ടുകൈ കൊണ്ടിടിച്ചതിന് കഴിഞ്ഞ ദിവസം ഖബ്രക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക്‌ വിധിച്ചിരുന്നു. എന്നാൽ പെരേറ ഡയസ്, അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വെസ് കൂട്ട് കെട്ട് മികച്ച ഫോമിൽ കളിക്കുന്നത് ബ്ളാസ്‌റ്റേഴ്‌സിന് കരുത്താവും.

Most Read: മീഡിയ വൺ വിലക്ക്; അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE