പത്താമങ്കത്തിനായി മഞ്ഞപ്പട ഇന്നിറങ്ങും; എതിരിടാന്‍ ജംഷെഡ്പൂര്‍ എഫ്‌സി

By Staff Reporter, Malabar News
ISL kerala blasters vs jamshedpur
Ajwa Travels

ഐഎസ്എല്ലില്‍ പത്താം മല്‍സരത്തിനായി കേരള ബ്‌ളാസ്‌റ്റേഴ്‌‌സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നു. 9 മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും 6 പോയിന്റുമായി പട്ടികയില്‍ 10ആം സ്‌ഥാനത്തുള്ള ബ്‌ളാസ്‌റ്റേഴ്‌സിന് ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. കരുത്തരായ ജംഷെഡ്പൂര്‍ എഫ്‌സിയാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

കേരള ബ്‌ളാസ്‌റ്റേഴ്‌സിന് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീം കൂടിയാണ് ജംഷെഡ്പൂര്‍ എഫ്‌സിയെന്നത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ആറു തവണ ഏറ്റുമുട്ടിയിട്ടും ഇതുവരെ ജംഷെഡ്പൂരിനെ തോല്‍പ്പിക്കാന്‍ മഞ്ഞപ്പടക്ക് ആയിട്ടില്ല. 9 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയമടക്കം 13 പോയിന്റുള്ള ജംഷെഡ്പൂര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്.

അതേസമയം സീസണില്‍ ഒരു ജയം മാത്രം സ്വന്തമായുള്ള ബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്‌ളേ ഓഫ് പ്രതീക്ഷകള്‍ ഇതിനകം തന്നെ മങ്ങിയിരിക്കുക ആണ്. കേരളത്തിന് പിറകില്‍ ഒഡീഷ കൂടി ഫോമില്‍ എത്തിയതോടെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പത്താം സ്‌ഥാനവും ഭീഷണിയില്‍ ആയിരിക്കുകയാണ്.

മുന്നേറ്റ നിരയുടെയും പ്രതിരോധ നിരയുടെയും ഒരുപോലെയുള്ള മോശം പ്രകടനമാണ് ബ്‌ളാസ്‌റ്റേഴ്‌സിനു തിരിച്ചടിയാവുന്നത്. ഇതുവരെ 17 ഗോളുകള്‍ വഴങ്ങിയ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയുടെ പ്രകടനം വളരെ ദയനീയമാണ്. ലീഗിലെ ഏറ്റവും മോശം റെക്കോര്‍ഡ് കൂടിയാണിത്. ഇന്നത്തെ മല്‍സരത്തില്‍ കിബു വികൂന കാര്യമായ മാറ്റങ്ങള്‍ വരുത്തുമോ എന്ന് കണ്ടറിയേണ്ടത് തന്നെയാണ്. പരിക്കേറ്റ നിശു കുമാറിന് പകരം പ്രശാന്ത് ആകും റൈറ്റ് ബാക്കായി ഇന്ന് ബ്‌ളാസ്‌റ്റേഴ്‌സ് ഇലവനില്‍ ഇറങ്ങുക.

Read Also: സിറാജിനു നേരെ വീണ്ടും വംശീയാധിക്ഷേപം; 6 ഓസീസ് ആരാധകര്‍ക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE