കോവിഡ്; ഇന്ത്യക്ക് സഹായവുമായി ഇസ്രായേലും

By Trainee Reporter, Malabar News
Ajwa Travels

ജറുസലേം: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി ഇസ്രായേൽ. ഓക്‌സിജൻ ജനറേറ്ററും റെസ്‍പിറേറ്ററും അടക്കം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ഉടൻ കയറ്റി അയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു.

ഇന്ന് മുതലാണ് ഉപകരണങ്ങൾ കയറ്റി അയക്കുക. ഇന്ത്യ ഇസ്രയേലിന്റെ അടുത്ത സുഹൃത്താണ്, പ്രതികൂലമായ സാഹചര്യത്തിൽ ഞങ്ങൾ ഇന്ത്യക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്‌ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളിൽ പരസ്‌പരം ആശ്രയിക്കാറുണ്ട്. അന്താരാഷ്‌ട്ര രംഗത്തും പ്രത്യേകിച്ച് ഏഷ്യ-പസിഫിക് മേഖലയിലും ഇസ്രയേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അടിയന്തിര ഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും പരസ്‌പരം സഹായിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

നേരത്തെ അമേരിക്ക, യുകെ, റഷ്യ, തായ്‌വാൻ, ഫ്രാൻസ്, തായ്‌ലൻഡ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

Read also: ഓക്‌സിജന്‍ ക്ഷാമം; അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE