പലസ്‌തീനിൽ ദുരിതമേറുന്നു; ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണം; സൗദി

By News Desk, Malabar News
Israel-Palestine-violence
Rep. Image
Ajwa Travels

ജിദ്ദ: പലസ്‌തീൻ ജനതക്ക് നേരെ തുടരുന്ന ക്രൂരതകൾ ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. പലസ്‌തീനിലെ രക്‌തകലുഷിതമായ സംഭവങ്ങളും ഇസ്രയേൽ ആക്രമണങ്ങളും ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ഒഐസി (ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷൻ) അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്‌ട്ര മാനുഷിക നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള എല്ലാ അന്താരാഷ്‌ട്ര പ്രമേയങ്ങളും തീരുമാനങ്ങളും ഇസ്രയേൽ ലംഘിക്കുകയാണെന്ന് അമീർ ഫൈസൽ പറഞ്ഞു. വിശ്വാസ സ്വാതന്ത്യ്രത്തിനും എല്ലാ മതവിശ്വാസികൾക്കും അവരുടെ ആചാരങ്ങൾക്കും ഉറപ്പ് നൽകുന്ന നിയമങ്ങൾക്ക് എതിരെയുള്ള ലംഘനം കൂടിയാണത്. അധിനിവേശ സേന ജെറുസലേമിൽ താമസക്കാരുടെ വീടുകളും സ്‌ഥലങ്ങളും നിർബന്ധിതമായി പിടിച്ചെടുക്കുകയാണ്. നിർബന്ധിത നാടുകടത്തലിനെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ഉൾപ്പടെ എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ഇസ്രയേൽ നടപടിയെ ശക്‌തമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു. കിഴക്കൻ ജെറുസലേം ആർക്കും തൊടാൻ അവകാശമില്ല. അത് പലസ്‌തീന്റെ ഭൂമിയാണെന്നും മന്ത്രി വ്യക്‌തമാക്കി.

കിഴക്കൻ ജെറുസലേമിലെ പലസ്‌തീൻ വീടുകൾ ബലമായി ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ ഇസ്രായേലി പദ്ധതികളെയും നടപടികളെയും സൗദി പൂർണമായും നിരസിക്കുകയും ശക്‌തമായി അപലപിക്കുകയും ചെയ്യുന്നു. പരമാധികാരം അടിച്ചേൽപ്പിക്കുന്നതും നിരപരാധികളായ കുട്ടികളും സ്‌ത്രീകളും ഉൾപ്പടെയുള്ള പൗരൻമാർക്കും നാശനഷ്‌ടങ്ങൾക്ക് കാരണമാകുന്നതുമായ എല്ലാ സൈനിക നടപടികളും സൗദി ദുർബലപ്പെടുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.

എല്ലാ അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും ഉടമ്പടികളും ലംഘിച്ചുള്ള ഇസ്രയേലിന്റെ അപകടകരമായ നീക്കത്തിനെതിരെ നടപടി സ്വീകരിക്കാൻ ഖുദ്‌സ്‌- പലസ്‌തീൻ സേവനം മുഖ്യദൗത്യമായി കണ്ട് സ്‌ഥാപിച്ച ഒഐസിയുടെ വേദിയിൽ നിന്ന് അന്താരാഷ്‌ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ആവശ്യപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.

ഖുദ്‌സും നിരപരാധികളായ ജനതയുടെ രക്‌തവും സംരക്ഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പലസ്‌തീനിലെ ജനങ്ങൾക്ക് നേരെയുള്ള സൈനിക നടപടികൾ ഉടൻ നിർത്തലാക്കണം. പരിക്കേറ്റവരെ സഹായിക്കുകയും ചികിൽസിക്കുകയും വേണം. അന്താരാഷ്‌ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി ചർച്ചകൾ പുനഃരാരംഭിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

വെടിനിർത്തൽ ലക്ഷ്യമിട്ട് ഈജിപ്‌ത്‌- ജോർദാൻ രാജ്യങ്ങൾ നടത്തിവരുന്ന എല്ലാ ശ്രമങ്ങളെയും സൗദി പിന്തുണക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ടൗട്ടെ ചുഴലിക്കാറ്റ്; ഇന്ന് ഗുജറാത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE