ഇസ്രോയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിക്ഷേപിച്ചു

By Staff Reporter, Malabar News
malabarnews-isro
Image Courtesy: ISRO Twitter

ചെന്നൈ: രാജ്യത്തിന്റെ നാൽപ്പത്തി രണ്ടാമത് വാർത്താവിനിമയ ഉപഗ്രഹമായ സി‌എം‌എസ്-01 വിജയകരമായി വിക്ഷേപിച്ചു. ഇസ്രോയുടെ ഈ വർഷത്തെ രണ്ടാമത്തെ ദൗത്യമാണ് സിഎംഎസ്-01. പി‌എസ്‌എൽ‌വി-സി 50 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് പറന്നത്. ഇന്ന് ഉച്ചക്ക് 3.41ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ വച്ചായിരുന്നു വിക്ഷേപണം.

പി‌എസ്‌എൽ‌വിയുടെ അൻപത്തി രണ്ടാം ദൗത്യമായിരുന്നു ഇന്നത്തേത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നു മാറ്റിവച്ചതാണ് വിക്ഷേപണം. ഇസ്രോയുടെ ഈ വർഷത്തെ അവസാനത്തെ ദൗത്യമാണിത്. ആൻഡമാൻ, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളെ കൂടി ചേർത്തതാണ് പുതിയ ഉപഗ്രഹത്തിന്റെ പരിധി.

Read Also: കുണാൽ കമ്രക്ക് എതിരായ കോടതി അലക്ഷ്യ ഹരജി; വെള്ളിയാഴ്‌ച വിധി പറയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE