ജനദാതള്‍ എസ് സംസ്‌ഥാന കമ്മിറ്റി ചേര്‍ന്നു; ഗ്രൂപ്പുകളുടെ ലയനം ഉടന്‍

By Staff Reporter, Malabar News
MALABARNEWS-mathew-t-thomas
Mathew T Thomas
Ajwa Travels

കൊച്ചി: ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക നടപടിക്ക് ശേഷം ആദ്യമായി ജനദാതള്‍ എസ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു. കൊച്ചിയില്‍ വെച്ച് നടന്ന യോഗത്തില്‍ പുതിയ അദ്ധ്യക്ഷന്‍ മാത്യു ടി തോമസ്, ജില്ലാ പ്രസിഡണ്ടുമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് ശേഷമുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ സമ്മേളനത്തില്‍ വടകര എംഎല്‍എല്‍യും മുന്‍ അദ്ധ്യക്ഷനുമായ സികെ നാണു പങ്കെടുത്തില്ല. ക്വാറന്റൈനില്‍ ആയതിനാലാണ് അദ്ദേഹം വിട്ടുനിന്നതെന്ന് അറിയിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നടപടിയോടുള്ള അതൃപ്‌തിയാണ് കാരണമെന്ന് ഒരു വിഭാഗം പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യോഗം ചേര്‍ന്നത്. ജനദാതള്‍ ഗ്രൂപ്പുകളുടെ ലയനം യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. എല്‍ജെഡിയും ജനദാതള്‍ എസും തമ്മിലുള്ള ലയനം ഉടന്‍ ഉണ്ടാവുമെന്ന് മാത്യു ടി തോമസ് പറഞ്ഞു.

ഇരു ഗ്രൂപ്പുകളും ഒരുമിച്ച് നില്‍ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ധ്യക്ഷന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. ലയന നടപടികള്‍ക്ക് ശേഷം സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കുമെന്നാണ് സൂചനകള്‍.

Read Also: ‘കെഎം ഷാജി അധോലോക കര്‍ഷകന്‍’; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE