കല്ല്യാണം കഴിക്കാന്‍ തയാറായാല്‍ നാലുലക്ഷം രൂപ നല്‍കാമെന്ന് ജപ്പാന്‍ സര്‍ക്കാര്‍

By News Desk, Malabar News
MalabarNews_japan govt new offer
Ajwa Travels

ടോക്കിയോ: പുതുതായി വിവാഹിതര്‍ ആകുന്ന ദമ്പതികള്‍ക്ക് 6,00,000 യെന്‍ (4.2 ലക്ഷം രൂപ) നല്‍കാനൊരുങ്ങി ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

വിവാഹം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ‌കൊണ്ട് ഒട്ടേറെ യുവതീ യുവാക്കള്‍ വിവാഹിതരാകുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയിലാണ് 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി തുടരുകയാണെന്ന് കണ്ടെത്തിയത്.

വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക. എന്നാല്‍, വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം, ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപക്കും താഴെയാവണമെന്നും നിബന്ധനയുണ്ട്. ‘ജപ്പാന്‍ ടുഡേ’യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌.

Entertainment News: അടുത്തതായി ടോവിനോയുടെ ‘വരവ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE