‘ജവാദ്’ ആന്ധ്രാപ്രദേശിലേക്ക്; ഇന്ന് തീരം തൊടും, മുന്നറിയിപ്പ്

By News Desk, Malabar News
Cyclone Biporjoy
Representational Image
Ajwa Travels

അമരാവതി: ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ, സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. മേഖലയിൽ പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശിച്ചു. മൂന്ന് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങളിലും ഇന്ന് ശക്‌തമായ മഴ മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ ഞായറാഴ്‌ച മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴയാണ് ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്.

Also Read: രാജ്യത്ത് ആറ് വർഷത്തിനിടെ കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE