ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ ജൂലൈ 3ന്

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: 2021ലെ ജെഇഇ അഡ്വാൻസ്‌ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. രാജ്യത്തെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെഇഇ അഡ്വാൻസ്‌ഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാലാണ് ഇക്കാര്യം അറിയിച്ചത്.

ഐഐടി ഖരഗ്‌പൂരിനാണ് പരീക്ഷാ നടത്തിപ്പ് ചുമതല. പ്രവേശനത്തിനുള്ള അടിസ്‌ഥാന മാനദണ്ഡമെന്ന നിലയിൽ പ്ളസ്‌ടുവിന് 75 ശതമാനം മാർക്ക് വേണമെന്ന കാര്യത്തിൽ കോവിഡ് സാഹചര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടിയ 2.5 ലക്ഷം പേർക്ക് ഇത്തവണ ജെഇഇ അഡ്വാൻസ്‌ഡ് 2021ന് അപേക്ഷിക്കാം.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി 4 സെക്ഷനുകളായാണ് ജെഇഇ മെയിൻ പരീക്ഷ നടക്കുക. ഫെബ്രുവരി 23-26, മാർച്ച് 15-18, ഏപ്രിൽ 27-30, മെയ് 24-28 എന്നിങ്ങനെയാണ് പരീക്ഷകൾ നടത്തുക.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഈ പരീക്ഷകളുടെ ഫലം ജൂലൈ 15ന് പ്രഖ്യാപിക്കും.

Read also: യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE