തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും സംവിധായകൻ പുരി ജഗന്നാഥും കൈകോർക്കുന്നു. ‘ജെജിഎം’ എന്ന് പേരിട്ടിരിക്കുന്ന, പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് കേന്ദ്ര കഥാപാത്രമാകുന്നത്. മുംബൈയില്‍ വെച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്.
പാന്‍ ഇന്ത്യൻ എന്റര്‍ടെയ്‌നറായ ഈ ആക്ഷന്‍ ഡ്രാമയിൽ വിജയ് ദേവരകൊണ്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ. പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എനീ ഭാഷകളില്‍ ‘ജെജിഎം’ റിലീസ് ചെയ്യും.
തങ്ങളുടെ അടുത്ത പ്രൊജക്റ്റായ ‘ജെജിഎം’ പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പുരി ജഗന്നാഥ് അറിയിച്ചു. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും ആക്ഷന്‍ എന്റര്‍ടെയ്‌നറായ ജെജിഎം ശക്തമായ ഒരു പുത്തന്‍ ആഖ്യാനമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ ‘ജെജിഎം’ തന്നെ അത്യധികം ആവേശഭരിതനാക്കുന്നു എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. സവിശേഷതയള്ള കഥയാണിതെന്നും എല്ലാ ഇന്ത്യക്കാരെയും അത് സ്‌പര്‍ശിക്കുമെന്നും വിജയ് പറയുന്നു.
View this post on Instagram
‘പുരിയുടെ ഈ സ്വപ്‌നപദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചാര്‍മ്മിക്കും ടീമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. ജെജിഎമ്മിലെ എന്റെ കഥാപാത്രം പുതുമയാർന്നതാണ്, അത് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’, നടന്‍ വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.
View this post on Instagram
ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി, ശ്രീകര സ്‌റ്റുഡിയോ ഡയറക്‌ടർ സിങ്ക റാവു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ഓഗസ്‌റ്റ് 3ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക