ജോസ് കെ മാണി പുറത്ത്, ജേക്കബ് എബ്രഹാം കുട്ടനാട്ടിലെ യുഡിഫ് സ്ഥാനാര്‍ത്ഥി

By Trainee Reporter, Malabar News
jose k mani and p j joseph_Malabar News
Jose K Mani and P J Joseph
Ajwa Travels

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നും പുറത്താക്കി. ഇന്ന് നടന്ന പാര്‍ട്ടി ഉന്നതാധികാരയോഗത്തിലാണ് തീരുമാനമുണ്ടായത്. അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി, മുന്നണിമര്യാദകള്‍ ലംഘിച്ചുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. കെ.എം. മാണിയുടെ മരണശേഷം തുടങ്ങിയ തമ്മിലടിയാണ് ജോസ് കെ. മാണിയുടെ പുറത്താക്കലില്‍ അവസാനിച്ചത്. ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മിലുണ്ടായ, കേരള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.

അതേസമയം കുട്ടനാട്ടിലെ യു.ഡി.ഫ് സീറ്റ് പി.ജെ ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കി. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് പോകുമെന്ന സൂചനകള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് സീറ്റ്, ജോസഫ് വിഭാഗത്തിന് നല്‍കിയത്. ജേക്കബ് എബ്രഹാമായിരിക്കും കുട്ടനാട്ടിലെ യുഡിഫ് സ്ഥാനാര്‍ത്ഥി. യുഡിഫ് ഉന്നതാധികാര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE