കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്‌ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നീക്കം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മൽസരിച്ചാണ് ഇരുവരും 2016ൽ ജയിച്ചത്.
ജോസ് കെ മാണിയുമായി വിട്ടുപിരിഞ്ഞതിന് പിന്നാലെ പിജെ ജോസഫിന് രണ്ടില ചിഹ്‌നം തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു. കോടതി വിധിയും പിജെ ജോസഫിന് അനുകൂലമായിരുന്നില്ല. ഇതിന് പുറമെ കഴിഞ്ഞ ദിവസം പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പിസി തോമസിന്റ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിൽ ലയിക്കുകയും ചെയ്‌തിരുന്നു.
പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് കൂടുതൽ ശക്‌തി പ്രാപിക്കുമെന്നാണ് ജോസഫിന്റെ അഭിപ്രായം. അതേസമയം, തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് കേരള കോൺഗ്രസ് സ്‌ഥാനാർഥികൾക്ക് ഒറ്റ ചിഹ്‌നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് പിസി തോമസ് കത്ത് നൽകിയെങ്കിലും സാങ്കേതിക പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടി കമ്മീഷൻ ഇത് പരിഗണിച്ചില്ല.
Also Read: മല്യയേയും നീരവ് മോദിയേയും ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി