അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി മാദ്ധ്യമ പ്രവർത്തക

By Trainee Reporter, Malabar News
Suresh Gopi
Ajwa Travels

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി മാദ്ധ്യമ പ്രവർത്തക. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സുരേഷ് ഗോപി സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തുവെന്നാണ് പരാതിയിലുള്ളത്. പരാതി നടക്കാവ് പോലീസിന് കൈമാറുകയും ചെയ്‌തു.

സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് മാദ്ധ്യമ പ്രവർത്തക പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം, സംഭവത്തിൽ സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്‌റ്റുവഴി ക്ഷമ ചോദിച്ചു രംഗത്തെത്തിയിരുന്നു. എന്നാൽ, സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാദ്ധ്യമ പ്രവർത്തക വ്യക്‌തമാക്കിയിരുന്നു.

സുരേഷ് ഗോപിയുടേത് മോശമായ സ്‌പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാദ്ധ്യമ പ്രവർത്തക പറയുന്നു. ഇന്നലെ കോഴിക്കോട് തളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതായാണ് പരാതി ഉയർന്നത്. സംഭവം, രാഷ്‌ട്രീയ ആയുധമാക്കി നേതാക്കൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

Most Read| ഇന്ത്യൻ നാവികർക്ക് വധശിക്ഷ; കുടുംബങ്ങൾ ഖത്തർ അമീറിന് മാപ്പപേക്ഷ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE