പാലക്കാട്: കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കരാർ അടിസ്‌ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിനീഷിനാണ് മർദ്ദനമേറ്റത്. പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്‌ഥലം മാറ്റിയ ജയകുമാറിനെതിരായാണ് പരാതി.
ഓഫിസിലെത്തിയ വിനീഷിനെ യാതൊരു പ്രകോപനവും കൂടാതെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. വിനീഷിന്റെ നിയമനം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ആക്ഷേപം ഉന്നയിച്ചിരുന്നു.
Also Read: മാഹിൻ കൊലക്കേസ്; പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീം കോടതി