മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര

By Trainee Reporter, Malabar News
Arun-Mishra_Malabar News
Chief Justice Arun Mishra

ന്യൂഡല്‍ഹി: വിടവാങ്ങല്‍ ചടങ്ങില്‍ മാപ്പ് പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര. പലപ്പോഴും കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടിവന്നെന്നും, ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ നിരവധി കേസുകളില്‍ വിധി പറഞ്ഞ വ്യക്തിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. അടുത്തിടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യകേസിലും വിധി പറഞ്ഞത് ഇദ്ദേഹമാണ്. മനസാക്ഷിക്ക് അനുസരിച്ചാണ് കേസുകളെ കൈകാര്യം ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യകേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറലായ കെ.കെ. വേണുഗോപാല്‍ ആവശ്യപെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേസില്‍ ശിക്ഷ നല്‍കേണ്ടി വന്നെന്നും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനാഗ്രഹിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

സേവന കാലാവധിക്കിടെ ഇത്രയധികം വാര്‍ത്തകളില്‍ ഇടം നേടിയ മറ്റൊരു ചീഫ് ജസ്റ്റിസ് ഇന്ത്യയിലുണ്ടായിട്ടില്ല. നിരന്തര ചര്‍ച്ചകളുടെയും വിവാദങ്ങളുടെയും കേന്ദ്രമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര. 2014 ജൂലൈ ഏഴിനാണ് അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തത്. 6 വര്‍ഷത്തിനുശേഷമാണ് അരുണ്‍ മിശ്ര വിരമിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് മൂലം വിര്‍ച്വല്‍ യാത്രയയപ്പാണ് ജസ്റ്റിസിന് വേണ്ടി തയാറാക്കിയിരുന്നത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE