കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.കെ.ഉഷ അന്തരിച്ചു

By News Desk, Malabar News
MalabarNews_kk-usha
കെ. കെ. ഉഷ
Ajwa Travels

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്‌റ്റിസ്‌ കെ.കെ.ഉഷ അന്തരിച്ചു. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്‌റ്റിസായ ആദ്യ മലയാളി വനിതയാണ് കെ.കെ.ഉഷ. 1991 മുതല്‍ 2001 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയും 2000-2001 ല്‍ ചീഫ് ജസ്‌റ്റിസുമായിരുന്നു.

നീതിന്യായ മേഖലക്ക് വലിയ സംഭാവന നല്‍കിയ ജഡ്ജിയും അഭിഭാഷകയും ആയിരുന്ന ജസ്‌റ്റിസ്‌ കെ.കെ.ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്‌മരിച്ചു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്‌റ്റിസ്‌ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്.

സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ സ്‌ത്രീപക്ഷ കാഴ്‌ച്ചപ്പാടോടെ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയില്‍ സ്ത്രീകള്‍ കുറവായിരുന്ന കാലത്താണ് അവര്‍ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്‌നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

National News: ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE