ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം; കേരളവും ശ്രദ്ധിക്കണമെന്ന് വി മുരളീധരൻ

By Trainee Reporter, Malabar News
V Muraleedharan_Malabar news
Ajwa Travels

ന്യൂഡെൽഹി: ഗ്രാമീണ മേഖലയിൽ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രം സംസ്‌ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളവും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കേരളത്തിന് വലിയ തോതിൽ ലഭ്യമാക്കിയെന്നും മുരളീധരൻ പറഞ്ഞു.

കോവിഡ് ചികിൽസാ രംഗത്ത് റെംഡെസിവിർ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മരുന്നാണ് ടോസിലിസുമാബ്. ഏറ്റവും കൂടുതൽ ടോസിലിസുമാബ് നൽകിയിട്ടുള്ള മൂന്ന് സംസ്‌ഥാനങ്ങളിലൊന്ന് കേരളമാണ്, മുരളീധരൻ പറഞ്ഞു. അതുപോലെ കോവിഡ് അനുബന്ധ ചികിൽസക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നായ അൽഫോടെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഈ മരുന്നും സംസ്‌ഥാനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read also: വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചു, പിന്നിൽ കേന്ദ്രം; ഗുരുതര ആരോപണവുമായി ഡെൽഹി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE