കോഴിക്കോട്: തലശ്ശേരിയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി തീരുമാനിച്ചാൽ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എൽഡിഎഫ് സ്‌ഥാനാർഥി ഷംസീറിനെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘തലശ്ശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കും. കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ പിന്നെന്ത് ചെയ്യും. തലശ്ശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പക്ഷെ അതിനായി ബിജെപിയുടെ വോട്ട് ചോദിക്കില്ല. എസ്‌ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് ഭരിക്കുന്നവരാണ് ഇപ്പോള്‍ ഞങ്ങളെ വിമര്‍ശിക്കാന്‍ മുന്നോട്ട് വരുന്നത്’, കെ സുധാകരന്‍ പറഞ്ഞു.
തലശ്ശേരിയിൽ മനസാക്ഷിക്ക് വോട്ട് ചെയ്യാനായിരുന്നു ബിജെപി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതേത്തുടർന്ന് ആയിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. സംസ്‌ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെ വോട്ട് നല്‍കും എന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
Read also: ‘മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ട’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല