കെ സുധാകരന് പിതാവിന്റെ സ്‌ഥാനം; ഫ്രാൻസിസിന്റെ മകൻ

By Syndicated , Malabar News
Ajwa Travels

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജിലെ സഹപാഠി ഫ്രാന്‍സിസിന്റെ മകന്‍ ജോബി സുധാകരനെ കാണാന്‍ കണ്ണൂരിലെത്തി. ഞായറാഴ്‌ച രാത്രി കണ്ണൂര്‍ നടാലിലെ വീട്ടിലെത്തിയാണ് ജോബി കെ സുധാകരനെ കണ്ടത്. സുധാകരനോട് ബഹുമാനമാണെന്നും തെറ്റിധാരണ കൊണ്ടാണ് എതിർത്ത് സംസാരിച്ചതെന്നും ജോബി പറഞ്ഞു.

ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് പിണറായി വിജയനെ കെഎസ്‍യു പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആക്രമിച്ചെന്ന സുധാകരന്റെ പ്രസ്‌താവനക്കെതിരെ നേരത്തെ ജോബി രംഗത്തുവന്നിരുന്നു.

പ്രസ്‌താവന വേദനിപ്പിക്കുന്നതാണെന്നും പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജോബി അറിയിച്ചിരുന്നു. എന്നാൽ തെറ്റിധാരണ കാരണമാണ് അത്തരത്തിൽ താൻ പ്രതികരിച്ചതെന്നും സുധാകരനെതിരെ നിയമനടപടി ആവശ്യമില്ലെന്നുമാണ് സന്ദർശനത്തിന് ശേഷം ജോബി പറഞ്ഞത്.

Read also: ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠന ക്ളാസ്; മദ്രസാ അധ്യാപകനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE