തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ സുധാകരൻ എംപി. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കണം. ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾകൊള്ളുമെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസത്തിനുശേഷമാണ് സുധാകരന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയെ തുടർന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പല പ്രമുഖ നേതാക്കളും രംഗത്തെത്തിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡണ്ടിന് മാറി നില്‍ക്കാൻ സാധിക്കില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
പരാജയത്തില്‍ നിന്ന് പാഠം പഠിച്ച് ശൈലി മാറ്റാന്‍ നേതൃത്വം തയ്യാറാകണം. കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരന്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. കോണ്‍ഗ്രസില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കൻമാരിൽ ഒരാളാണ് കെ സുധാകരന്‍. ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും നിലപാടുകളും. സുധാകരന്റെ വരവിന് ഗ്രൂപ്പ് തടസമാവില്ലെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Read also:ഇന്ദിരാ സാഹ്‌നി കേസ് പുനഃപരിശോധിക്കില്ല; സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതി