മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കിനിൽക്കില്ല; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കെ സുധാകരൻ

By News Desk, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സർക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്‌നം തണുപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരുന്നെന്നും കെ സുധാകരൻ പ്രതികരിച്ചു.

അതേസമയം, നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഏതെങ്കിലും മതസ്‌പര്‍ധയുണ്ടാക്കാന്‍ വേണ്ടിയല്ല, മറിച്ച്, തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശമെന്നും സംഭവത്തെ കുറിച്ച് ബിഷപ് വ്യക്‌തമാക്കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാഫിയകളെ മാഫിയയായി തന്നെ കാണണമെന്നും, അതിനെ മത ചിഹ്‌നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: ലക്ഷദ്വീപ് ഭരണ പരിഷ്‌കാരം; ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE