‘നിയമസഭയില്‍ മുഖ്യമന്ത്രി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു’; കെ സുരേന്ദ്രന്‍

By News Desk, Malabar News
Surendran Against CM
Pinarayi Vijayan, K Surendran
Ajwa Travels

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ശിവന്‍കുട്ടിയെ പോലൊരു വിദ്യാഭ്യാസ മന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണന്നും സുരേന്ദ്രന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ശിവന്‍കുട്ടി രാജിവെയ്‌ക്കും വരെ ശക്‌തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. നിയമസഭയിൽ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ്‌വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം രാജ്യത്തെ നീതിന്യായ വ്യവസ്‌ഥയോടുള്ള അനാദരവാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

സുപ്രീം കോടതിയെ പഴിചാരി മന്ത്രിയെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ശിവന്‍കുട്ടിയില്‍ നിന്നും രാജി എഴുതി വാങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ എല്ലാ ധാര്‍മ്മികതയും കാറ്റില്‍ പറത്തുകയാണ്.

രാജി വെയ്‌ക്കാതെ മന്ത്രിക്ക് നേമം മണ്ഡലത്തിന്റെ അതിര്‍ത്തി കടക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ട് വിവി രാജേഷിന്റെ മുന്നറിയിപ്പ്. അതേസമയം, മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നും സഭയില്‍ ഉന്നയിച്ചത്. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

Read Also: കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE