കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കും. ഇന്നലെ മുതൽ സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. 2016ൽ നഷ്‌ടമായ മഞ്ചേശ്വരം ഇത്തവണ കീഴടക്കാനാണ് സുരേന്ദ്രന്റെ ശ്രമം.
രണ്ടു മണ്ഡലങ്ങളിൽ മൽസരിക്കുന്നത്തിന്റെ തിരക്ക് പരിഹരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി തയാറാക്കിയിരിക്കുന്നത്. പ്രമുഖരെ അടക്കം എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുന്നതിനൊപ്പം സ്‌ഥാനാർഥി പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനും പ്രാധാന്യം നൽകും. ദേശീയ നേതാക്കൾ ഉൾപ്പടെ വരുംദിവസങ്ങളിൽ ബിജെപിയുടെ പ്രചാരണരംഗത്ത് സജീവമാകും.
അതേസമയം, മഞ്ചേശ്വരത്ത് ഇത്തവണ ബിജെപിക്ക് അനുകൂലമായ സാചര്യമാണുള്ളതെന്നാണ് സുരേന്ദ്രൻ വിലയിരുത്തുന്നത്. രണ്ടു മണ്ഡലങ്ങളിലെ സ്‌ഥാനാർഥിത്വം പ്രചാരണത്തെ ബാധിക്കില്ലെന്നുമാണ് കണക്കുകൂട്ടലുകൾ. മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ടുദിവസം വീതം പ്രചാരണം നടത്താനാണ് സുരേന്ദ്രന്റെ തീരുമാനം.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും