‘ഇത്രയും കൃത്യം കണക്കുണ്ടെങ്കിൽ കള്ളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും’; ആരോപണം തള്ളി കടകംപള്ളി

By News Desk, Malabar News
kadakampally-surendran.

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിന് പിന്നിൽ സിപിഎം- ബിജെപി ഡീലാണെന്ന ആരോപണം തരം താഴ്ന്നതാണ്. ഇത്തരം തരം താഴ്ന്ന ആരോപണമല്ലാതെ പ്രതിപക്ഷ നേതാവിന് ഒന്നും പറയാനില്ലേ എന്നും കടകംപള്ളി ചോദിച്ചു.

ചെന്നിത്തല പുറത്തുവിട്ട കഴക്കൂട്ടം മണ്ഡലത്തിലെ കള്ളവോട്ടിന്റെ കണക്കുകളെ പറ്റി ചോദിച്ചപ്പോൾ, ഇങ്ങനെ കൃത്യം കണക്കുകൾ ചെന്നിത്തലയുടെ പക്കലുണ്ടെങ്കിൽ ആ കള്ളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി.

കഴക്കൂട്ടത്ത് 4506 കള്ളവോട്ടുകൾ ഉണ്ടെന്നാണ് ചെന്നിത്തല ആരോപിച്ചത്. ഉദുമ, കൊല്ലം, തൃക്കരിപ്പൂർ, നാദാപുരം, കൂത്തുപറമ്പ് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലെ കണക്കും ചെന്നിത്തല പുറത്തുവിട്ടു. ഇതിന് പിന്നിൽ സിപിഎം- ബിജെപി ഡീലാണെന്നും, ഇങ്ങനെ കള്ളവോട്ടർമാരെ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുക ആണ് ലക്ഷ്യമെന്നും ആണ് ചെന്നിത്തല ആരോപിച്ചത്.

Related News: ‘ഒരേ വ്യക്‌തിക്ക് നാലും അഞ്ചും വോട്ട്’; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE