കാളമ്മൽ പാത്തുമ്മു മരണപ്പെട്ടു

By Central Desk, Malabar News
Kalammal Pathummu

പൊന്നാനി: ഈശ്വരമംഗലം-നൈതല്ലൂർ ജുമാ മസ്‌ജിദിന് സമീപം താമസിക്കുന്ന കാളമ്മൽ വീട്ടിൽ പാത്തുമ്മു (80) മരണപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 4 വർഷത്തോളമായി ചികിൽസയിലായിരുന്നു.

ഇന്ന് പുലർച്ച, സ്വവസതിയിൽ 2 മണിയോടെയായിരുന്നു മരണം. ഉച്ചക്ക് 1 മണിയോടെ നൈതല്ലൂർ ജുമാ മസ്‌ജിദ് ഖബര്‍ സ്‌ഥാനില്‍ ജനാസ മറവു ചെയ്യും. പരേതയുടെ മഹ്ഫിറത്തിനു വേണ്ടി പ്രാർഥിക്കണമെന്നും കഴിയുന്നവർ ഇവർക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിക്കണമെന്നും കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.

പരേതനായ പി കെ അലിയാണ് ഭർത്താവ്. മക്കൾ: ഇസഹാഖ് ഈശ്വരമംഗലം (ദുബായ് ആസ്‌ഥാനമായ എമിറാത്തി ടൈംസ്, ജിസിസി ബിസിനസ് ന്യൂസ് എന്നിവയുടെ ചീഫ് എഡിറ്റർ), ഈഴുവതിരുത്തി കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ കാളമ്മൽ അബൂബക്കർ, പികെ സുബൈദ എന്നിവരാണ്. യൂസുഫ്, റുബീന, സഹീറ ബാനു എന്നിവരാണ് മരുമക്കൾ.

Most Read: പ്രായം കൂടിയ വനിത; ലോക റെക്കോർഡ് സ്വന്തമാക്കി മരിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE