ഏറ്റവും പ്രായം കൂടിയ വനിത; ലോക റെക്കോർഡ് സ്വന്തമാക്കി മരിയ

പ്രായം കൂടിയപ്പോഴും മരിയയുടെ ഊർജസ്വലതക്ക് തെങ്ങും മങ്ങലേറ്റിട്ടില്ല. ഇപ്പോഴും ട്വിറ്ററിൽ സജീവമാണ് മരിയ. പിയാനോ വായനക്കും ജിംനാസ്‌റ്റിക്‌സിനും വ്യായാമത്തിനുമെല്ലാം മരിയ എപ്പോഴും മുൻപന്തിയിലാണ്.

By Trainee Reporter, Malabar News
Maria Bronias Moreira
മരിയ ബ്രോന്യാസ് മൊറേറ
Ajwa Travels

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ മരിയ ബ്രോന്യാസ് മൊറേറ. തന്റെ 115ആംമത്തെ വയസിലാണ് ഈ ഗിന്നസ് റെക്കോർഡ് മരിയ സ്വന്തമാക്കിയത്. 118 വയസുള്ള ഫ്രഞ്ച് കന്യാസ്‌ത്രീ ലുസൈൽ റാൻഡർ ജനുവരി 17ന് മരണപ്പെട്ടിരുന്നു. പിന്നാലെയാണ് ഈ സ്‌ഥാനത്തേക്ക്‌ മരിയ എത്തുന്നത്.

പ്രായം കൂടിയപ്പോഴും മരിയയുടെ ഊർജസ്വലതക്ക് തെങ്ങും മങ്ങലേറ്റിട്ടില്ല. ഇപ്പോഴും ട്വിറ്ററിൽ സജീവമാണ് മരിയ. ഒലോട്ടയിലെ നഴ്‌സിങ് ഹോമിലേക്ക് 92ആംമത്തെ വയസിൽ താമസം മാറിയതാണ് മരിയ. ഇപ്പോഴും അവിടുത്തെ അന്തേവാസികൾക്ക് ഒപ്പമാണ് താമസിക്കുന്നത്. ഈ പ്രായത്തിലും ഹോമിലെ ഏറ്റവും ഊർജസ്വലയായ അന്തേവാസിയാണ് മരിയ.

പിയാനോ വായനക്കും ജിംനാസ്‌റ്റിക്‌സിനും വ്യായാമത്തിനുമെല്ലാം മരിയ എപ്പോഴും മുൻപന്തിയിലാണ്. ഇതിനായി പ്രത്യേകം സമയം കണ്ടെത്തുകയും ചെയ്യും. ഇതുവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് മരിയ പറയുന്നത്. 2020 മാർച്ചിൽ കോവിഡ് പിടിപ്പെട്ടിരുന്നെങ്കിലും എല്ലാം അതിജീവിച്ചു പൂർവാധികം ശക്‌തിയോടെ പൂർണ ആരോഗ്യവതിയായി തിരിച്ചുവന്നു.

ഇപ്പോൾ ഗിന്നസ് റെക്കോർഡ് നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കെയർ ഹോമിലുള്ളവർ. 1907 മാർച്ച് നാലിന് അമേരിക്കയിലാണ് മരിയ ജനിച്ചത്. അച്ഛൻ ടെക്‌സാസിൽ പത്രപ്രവർത്തകൻ ആയിരുന്നു. 1931ൽ ആയിരുന്നു മരിയയുടെ വിവാഹം. ഡോക്‌ടറായ ജോൺ മോററ്റിനെയാണ് മരിയ വിവാഹം ചെയ്‌തത്‌. 1976ൽ മരിയയുടെ ഭർത്താവ് മരിച്ചു. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്.

Most Read: ബിബിസി ഡോക്യുമെന്ററി വിവാദം; പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE