ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കും; കമല ഹാരിസ്

By Desk Reporter, Malabar News
Kamala harris_about-afghan
Ajwa Travels

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് സ്ഥാനാർത്ഥിത്വം അം​ഗീകരിച്ചുകൊണ്ടുള്ള പ്രസം​ഗത്തിൽ കമല ഹാരിസ് പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണ പരാജയവും രാജ്യം നേരിടുന്ന വെല്ലുവിളിയും പരാമർശിച്ചുകൊണ്ടായിരുന്നു കമലയുടെ പ്രസം​ഗം. ട്രംപിന്റെ ഭരണ പരാജയത്തിൽ രാജ്യത്തെ ജനങ്ങളുടെ ജീവിതവും ഉപജീവനവും നഷ്ടമായി എന്ന് അവർ കുറ്റപ്പെടുത്തി. തൊഴിൽ നഷ്ടത്തിന്റെയും ജീവിത നഷ്ടത്തിന്റെയും രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാതെ ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കമല ഹാരിസ് ഉറപ്പു നൽകി.

നിലവിൽ കലിഫോർണിയയിൽ നിന്നുള്ള സെനറ്റർ ആണ് കമല ഹാരിസ്. ഇത് ആദ്യമായാണ് യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വെള്ളക്കാരിയല്ലാത്ത വനിത മത്സരിക്കുന്നത്. നവംബർ മൂന്നിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE