മുന്നണിയിൽ രണ്ടാം സ്‌ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്‌തിയില്ല; കാനം രാജേന്ദ്രൻ

By Syndicated , Malabar News
kanam-rajendran
Ajwa Travels

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയിൽ രണ്ടാം സ്‌ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്‌തിയില്ലെന്ന് കേരളാ കോൺഗ്രസ് എമ്മിനോട് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നുണ്ടെന്നും കാനം വ്യക്‌തമാക്കി.

സിപിഐക്ക് മുന്നണിയിലെ രണ്ടാം സ്‌ഥാനം നഷ്‌ടമാകുമോ എന്ന ആശങ്കയുണ്ടെന്നും പല തവണ തോറ്റവരാണ് കേരളാ കോൺഗ്രസിന്റെ പാലായിലെ തോൽവിയെ കുറിച്ച് പറയുന്നതെന്നുമുള്ള ജോസ് കെ മാണിയുടെ ആരോപണങ്ങൾക്ക് മറുപടിയായിരുന്നു കാനത്തിന്റെ പ്രതികരണം. 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാമെന്നും എൽഡിഎഫിൽ സിപിഐയുടെ സ്‌ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ ആണെന്നും കാനം വിമർശിച്ചു.

കേരളാ കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായപ്പോൾ തന്നെ സിപിഐ അവരുടെ എതിർപ്പ് പല തവണ പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അവലോകന റിപ്പോർട്ടിനെ ചൊല്ലി ഇരുപാർട്ടികളും പരസ്യ ഏറ്റുമുട്ടലിൽ എത്തുന്ന അവസ്‌ഥയുമുണ്ടായിരുന്നു.

Read also: പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE