കാനം രാജേന്ദ്രന് വിട; നാളെ തലസ്‌ഥാനത്ത് പൊതുദർശനം- സംസ്‌കാരം ഞായറാഴ്‌ച

നാളെ സിപിഐ ആസ്‌ഥാനമായ പട്ടം പിഎസ് സ്‌മാരകത്തിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ചക്ക് രണ്ടുമണിയോടെ വിലാപ യാത്രയായി മൃതദേഹം ജൻമ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. തുടർന്ന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാകും.

By Trainee Reporter, Malabar News
Kanam Rajendran

കൊച്ചി: അന്തരിച്ച സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ വസതിയിൽ എത്തിക്കും. ശേഷം സിപിഐ ആസ്‌ഥാനമായ പട്ടം പിഎസ് സ്‌മാരകത്തിൽ പൊതുദർശനത്തിന് വെക്കും.

തലസ്‌ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ടുമണിയോടെ വിലാപ യാത്രയായി മൃതദേഹം ജൻമ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. തുടർന്ന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാകും. ശേഷം കാനം രാജേന്ദ്രന്റെ സ്വവസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. വീട്ടിലെ പൊതുദർശനത്തിനും അന്ത്യ കർമങ്ങൾക്കും ശേഷം ഞായറാഴ്‌ച രാവിലെ പത്ത് മണിക്കാണ് സംസ്‌കാരം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിൽസയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടറി ആയിരുന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഈ പദവിയിലെത്തിയത്. സികെ ചന്ദ്രപ്പൻ 1969ൽ എഐവൈഎഫ് ദേശീയ പ്രസിഡണ്ട് ആയപ്പോൾ സംസ്‌ഥാന സെക്രട്ടറിയായി ചുമതലയേറ്റാണ് കാനം സിപിഐ രാഷ്‌ട്രീയത്തിൽ വരവ് അറിയിച്ചത്. 19ആം വയസിലായിരുന്നു ഇത്.

21ആം വയസിൽ സിപിഐ അംഗമായി. 26ആം വയസിൽ സിപിഐ അംഗമായി. 26ആം വയസിൽ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ രണ്ടു തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982ലും 87ലും വാഴൂരിൽ നിന്ന് നിയമസഭാ അംഗമായി. തുടർന്ന്, ബർദനൊപ്പം ദേശീയ തലത്തിൽ പ്രവർത്തിച്ചു.

കോട്ടയം സംസ്‌ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയാകുന്നത്. 2018 മലപ്പുറത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പന്ന്യൻ രവീന്ദ്രന്റെ പിൻഗാമിയായി പ്രവർത്തിച്ചു. എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2015ലും 2018ലും 2022ലും സിപിഐ സംസ്‌ഥാന സെക്രട്ടറിയായി.

Most Read| ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE