തിരുവനന്തപുരം: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരാള്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞാല്‍ അത് പോസ്‌റ്റുമോര്‍ട്ടം ചെയ്യുന്ന പതിവില്ല. അദ്ദേഹം പാർട്ടി വിടുന്നുവെന്ന കത്ത് തന്ന് രാജിവെച്ചു പോയി. ആ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മറ്റ് ചർച്ചകളുടെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നായിരുന്നു സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നത്. എന്നാൽ അത്തരമൊരു അഭിപ്രായം തനിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. കനയ്യ കോണ്‍ഗ്രസില്‍ പോയത് നിര്‍ഭാഗ്യകരമാണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
Read also: വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തി; മുൻ ഡ്രൈവർ